നാലു കുട്ടികളെയും അവർക്കു താങ്ങാവുന്ന ഒരു യുവാവിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന റിവോൾവർ റിങ്കോ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു.
താരകാ പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രം മേയ് എട്ടിന് തിയറ്ററുകളിലെത്തും. സിബി ജോർജ് പൊൻകുന്നമാണ് എക്സികുട്ടീവ് പ്രൊഡ്യൂസർ.
വായിച്ചും കേട്ടറിഞ്ഞും മനസിലാക്കിയ സൂപ്പർ നാച്വർ കഥപാത്രങ്ങളെ മനസിൽ ചേർത്തുപിടിച്ച് അവരുടെ പേരിൽ സിനിമ നിർമിക്കാൻ ഇറങ്ങിത്തിരിക്കുന്ന നാലു കുട്ടികളുടെ കഥയാണ് തികച്ചും രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണനാണ് കുട്ടികളുടെ സഹായിയായി എത്തുന്നത്. ശ്രീപത് യാൻ, ആദിശേഷ്, വിസാദ് കൃഷ്ണൻ, ധ്യാൻ നിരഞ്ജൻ, എന്നിവരാണ് ബാലതാരങ്ങളെ അവതരിപ്പിക്കുന്നത്.
ലാലു അലക്സ്, സാജു നവോദയാ, വിജിലേഷ്, ബിനു തൃക്കാക്കര, അനീഷ് ജി.മേനോൻ ആദിനാട് ശശി, രാജേഷ് അഴീക്കോടൻ, സുരേന്ദ്രൻ പരപ്പനങ്ങാടി, അഞ്ജലി നായർ, ഷൈനി സാറാ, അർഷ, സൂസൻ രാജ് കെപിഎസി, ആവണി എന്നിവരും പ്രധാന താരങ്ങളാണ്.
കൈതപ്രത്തിന്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലി ഛായാഗ്ദഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം -അരുൺ വെഞ്ഞാറമൂട്. മേക്കപ്പ് - ബൈജു ബാലരാമപുരം. കോസ്റ്റ്യം - ഡിസൈൻ -സുജിത് മട്ടന്നൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷിബു രവീന്ദ്രൻ. അസോസിയേറ്റ് ഡയറക്ടർ -സഞ്ജയ് ജി.കൃഷ്ണൻ. പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ -ചന്ദ്രമോഹൻ എസ്.ആർ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പാപ്പച്ചൻ ധനുവച്ചപുരം. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ - ശാലു പേയാട്.